മുകേഷ് അംബാനി ഇന്ത്യയിലെ അതി സമ്പന്നൻ

Posted on: September 24, 2015

Mukesh-Ambani-big

മുംബൈ : ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ ലിസ്റ്റിൽ മുകേഷ് അംബാനി ഒന്നാമത്. 19.0 ബില്യൺ ഡോളറാണ് മുകേഷിന്റെ ആസ്തി. ആസ്തിയിൽ മുൻ വർഷത്തേക്കാൾ 4.7 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. 18 ബില്യൺ ഡോളർ ആസ്തിയുള്ള സൺ ഫാർമ ഉടമ ദിലീപ് സാംഗ് വിയാണ് ലിസ്റ്റിൽ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള അസിം പ്രേംജി (വിപ്രോ) ക്ക് 15.9 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.

ഇൻഡിഗോ ചെയർമാൻ രാഹുൽ ഭാട്യ, രാകേഷ് ഗാംഗ് വാൾ തുടങ്ങി 12 പേരാണ് പുതുതായി ലിസ്റ്റിൽ ഇടംപിടിച്ചത്. ഫഌപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഇക്കൂട്ടത്തിലുണ്ട്. 1.3 ബില്യൺ ഡോളർ ആസ്തിയുമായി 86 ാം സ്ഥാനത്താണ് ഇവർ. ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ മൊത്തം ആസ്തി 345 ബില്യൺ ഡോളറാണ്. 2014 ൽ 346 ബില്യൺ ഡോളറായിരുന്നു.