അഡർ പൂനാവാല ക്ലീൻ സിറ്റി പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted on: November 17, 2016

serum-institute-pm-modi-vis

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാണ സ്ഥാപനമായ പൂനെയിലെ സെറം ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. സിഎസ്ആറിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷനെ പിന്തുണച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന അഡർ പൂനാവാല ക്ലീൻ സിറ്റി പദ്ധതിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുൻ കേന്ദ്രമന്ത്രി ശരദ് പവാർ, കേന്ദ്ര മനുഷ്യവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവാദേക്കർ, മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു തുടങ്ങിയവർ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഎസ്ആർ ഫണ്ടും അഡർ പൂനംവാലയുടെ സംഭാവനയും വഴി ലഭ്യമാക്കിയ 100 കോടി രൂപയാണ് ക്ലീൻ സിറ്റിക്കായി ചെലവഴിക്കുന്നത്. നഗരത്തിൽ നിന്നു ചപ്പുചവറുകൾ ശേഖരിച്ചു സംസ്‌കരിക്കുന്ന ശാസ്ത്രീയമായ പദ്ധതിയാണ് വിജയകരമായി നടപ്പാക്കി വരുന്നത്.