യുഎസിൽ വിദേശികൾക്ക് താത്കാലിക വിലക്ക് ; രോഗബാധിതർ 8 ലക്ഷം കടന്നു

Posted on: April 21, 2020

വാഷിംഗ്ടൺ : അമേരിക്കയിലേക്ക് വിദേശികൾ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ട്രംപ് താത്കാലിക വിലക്ക് ഏർപ്പെടുത്തി. തിരിച്ചറിയാത്ത ശത്രുവിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് ഈ നടപടിയെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഇതിനിടെ അമേരിക്കയിൽ കോവിഡ് മരണസംഖ്യ 42,604 ആയി. രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു. നിലവിൽ 72,368 പേർ രോഗമുക്തി നേടി.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 24,77,426 ആയി. മരണസംഖ്യ 1,70.324 കടന്നു. സുഖംപ്രാപിച്ചത് 6,47,632 പേർ.