റിലയൻസ് കേരള മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്തു

Posted on: April 20, 2020

കൊച്ചി : കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു.

കോവിഡ്19 ന്റെ വ്യാപനം നിയന്ത്രിക്കാൻ കേരള സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്മാൻ മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്വഴക്കങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനെയും; സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ബോധവത്കരണ സംരംഭം, അതുപോലെ തന്നെ നിരാലംബരും കുടിയേറ്റ തൊഴിലാളികളും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങളെയും കമ്പനി പ്രശംസിച്ചു.