മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ്‌ഡെസ്‌ക് വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് ആരംഭിച്ചു

Posted on: March 25, 2020

കൊച്ചി : സോഷ്യൽ മീഡിയയിൽ കൊറോണ വൈറസിനെ അനുബന്ധമായ വിവരങ്ങൾ നൽകാൻ സർക്കാർ വാട്ട്സ്ആപ്പിൽ ഒരു ചാറ്റ്‌ബോട്ട് ആരംഭിച്ചു. ഈ ചാറ്റ് ബോട്ട് വഴി വൈറസിനെ പറ്റിയുള്ള ഉപയോക്തൃ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും പരിശോധിച്ച വിവരങ്ങളും ഔദ്യോഗിക ഉപദേശങ്ങളും പൊതുജനങ്ങൾക്ക് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. 901351515 ലേക്ക് ഒരു വാട്ട്സ്ആപ്പ് അയച്ചുകൊണ്ട് മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ്‌ഡെസ്‌ക്’ ആക്‌സസ് ചെയ്യാൻ കഴിയും.

ഇതിലൂടെ കൊറോണ വൈറസിനെ പറ്റിയുള്ള രോഗ ലക്ഷണങ്ങൾ, ഹെൽപ്പ്‌ലൈൻ നമ്പറുകൾ, മേഖലയിലെ ബാധിത കേസുകൾ, സർക്കാർ ഉപദേശങ്ങൾ അഭിസംബോധന ചെയ്യാൻ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പരിശോധിച്ച ഡാറ്റയാണ് ചാറ്റ്‌ബോട്ടിനെ പിന്തുണയ്ക്കുന്നത്, ഇത് തത്സമയം അപ്ഡേറ്റ് ചെയ്യുകയുമാണ്.

ജിയോ ഹാപ്റ്റിക് ടെക്‌നോളജീസാണ് ചാറ്റ് ബോട്ട് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങളുടെ പ്രചരണം തടയുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.