പുതിയ ബുക്കിംഗുകൾക്ക് ഫ്രീ ഡേറ്റ് ചേഞ്ചുമായി സ്‌കൂട്ട് എയർലൈൻസ്

Posted on: March 18, 2020

കൊച്ചി : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂട്ട് എയർലൈൻസ് പുതിയ ബുക്കിംഗുകൾക്ക് ഒരു തവണ സൗജന്യ തീയതി മാറ്റൽ സൗകര്യം ഏർപ്പെടുത്തി. മാർച്ച് 10 മുതൽ മെയ് 14 വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ സൗകര്യം.

സ്‌കൂട്ടിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യുന്നവർക്ക് ഫ്‌ളൈറ്റുകൾ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. 2021 മാർച്ച് 27 വരെ യാത്രാ തീയതികൾ പുതുക്കാവുന്നതാണ്.

നിലവിൽ ബുക്ക് ചെയ്തവർക്ക് മാത്രമായിരുന്നു ഫ്രീ ഡേറ്റ് ചേഞ്ച് നൽകിയിരുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടർന്നാണ് പുതിയ ബുക്കിംഗുകൾക്കു കൂടി നൽകാൻ തീരുമാനിച്ചത്.

TAGS: COVID-19 | Scoot |