ഫ്‌ളിപ്കാർട്ട് സ്ഥാപകർക്ക് ഇലക്ട്രിക്കൽ ടു വീലർ സ്റ്റാർട്ടപ്പിൽ നിക്ഷേപം

Posted on: December 3, 2014

Ather-Energy-Scooter-Big

ഫ്‌ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഇലക്ട്രിക്കൽ വെഹിക്കിൾ സ്റ്റാർട്ടപ്പായ ആതർ എനർജിയിൽ ഒരു മില്യൺ ഡോളർ (6.1 കോടി രൂപ) നിക്ഷേപം നടത്തി. ഹൈ സ്പീഡ് ഇലക്ട്രിക്കൽ സ്‌കൂട്ടറുകളുടെ വികസനത്തിലാണ് ആതർ ഏർപ്പെട്ടിട്ടുള്ളത്. സച്ചിനും ബിന്നിയും നേരത്തെ മാഡ് റാറ്റ് ഗെയിംസിലും സോപ്പർഡോട്ട്‌കോമിലും നിക്ഷേപം നടത്തിയിരുന്നു.

മദ്രാസ് ഐഐടിയുടെ ഇൻകുബേഷൻ സെന്ററിന്റെ സഹായത്തോടെയാണ് തരുൺ മേത്തയും സ്വപ്‌നിൽ ജയിനും 2013 ൽ ആതർ എനർജി ആരംഭിച്ചത്. മെഡാൾ ഹെൽത്ത്‌കെയർ സിഇഒ രാജു വെങ്കിടരാമനും ആതറിൽ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്. ടെക്‌നോളജി ഡവലപ്‌മെന്റ് ബോർഡും എയ്‌റോസ്‌പൈക്ക് സ്ഥാപകൻ ഡോ. വി. ശ്രീനിവാസും ഈ വർഷം ഫെബ്രുവരിയിൽ ആതറിൽ നിക്ഷേപം നടത്തിയിരുന്നു.