ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ നല്‍കാന്‍ ഫ്‌ളിപ്കാര്‍ട്ട്-ആക്‌സിസ് ബാങ്ക് സഹകരണം

Posted on: July 8, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പേഴ്‌സണല്‍ വായ്പകള്‍ നല്‍കാന്‍ ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്കുമായി സഹകരിക്കും. 5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണുകളാവും ഇതിലൂടെ തല്‍ക്ഷണം നല്‍കുക. ഫ്‌ളിപ്കാര്‍ട്ടിലൂടെ 30 സെക്കന്റിനുള്ളില്‍ ഇതിനുള്ള അനുമതിയും ലഭിക്കും. 6 മുതല്‍ 36 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. 450 ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും.

വായ്പാ സൗകര്യം വഴി ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ആക്‌സിസ് ബാങ്കുമായുളള സഹകരണത്തില്‍ പേഴ്‌സണല്‍ ലോണുകള്‍ അവതരിപ്പിച്ചു തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഫിന്‍ടെക് ആന്റ് പെയ്‌മെന്റ്‌സ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ധീരജ് അനേജ പറഞ്ഞു.

സമ്പൂര്‍ണ സാമ്പത്തിക സേവനങ്ങളാണ് ആക്‌സിസ് ബാങ്ക് നല്‍കുന്നതെന്നും നവീന മാതൃകകളുമായുള്ള സഹകരണങ്ങളില്‍ തങ്ങള്‍ ഏര്‍പ്പെടുകയാണെന്നും ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് & ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായ സമീര്‍ ഷെട്ടി പറഞ്ഞു.

TAGS: Axis Bank | Flipkart |