എൻ സി ഡി ഇഎക്‌സിനെതിരായ അന്വേഷണത്തിന് സ്റ്റേ

Posted on: November 30, 2014

NCDEX-CS

കമ്മോഡിറ്റീസ് ഡെറിവേറ്റീവ്‌സ്  എക്‌സ്‌ചേഞ്ചായ എൻ സി ഡി ഇഎക്‌സിനെതിരായ അന്വേഷണത്തിന് സ്റ്റേ. എൻ സി ഡി ഇഎക്‌സിന്റെ എം ഡിയും സി ഇ ഒയും ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഒരു സംഘം വ്യാപാരികൾ നൽകിയ പരാതിയിന്മേലുള്ള എഫ് ഐ ആറിൽ ഏതെങ്കിലും അന്വേഷണം നടത്തുന്നതിൽ നിന്ന് പോലീസിനെ താൽക്കാലികമായി ജോധ്പൂർ ഹൈക്കോടതി വിലക്കി.

ചരക്കുകളുടെ വില നിർണയത്തിൽ എൻ സി ഡി ഇഎക്‌സിന്റെ ഭാഗത്തുനിന്ന് മനഃപൂർവം പിഴവുണ്ടായെന്നും ഇതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ ശാസ്ത്രീയമായ പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലകൾ കണക്കാക്കുന്നതെന്നും പിന്നീട് ഇതിൽ സംഭവിച്ചേക്കാവുന്ന മാറ്റത്തിന് ബാഹ്യമായ പല കാരണങ്ങളുമുണ്ടാകാമെന്നും എം ഡിയും സി ഇ ഒയുമായ സമീർ ഷാ ചൂണ്ടിക്കാട്ടി. വ്യാപാരികൾക്കും സ്വന്തമായി വില മുൻകൂട്ടി കണക്കാക്കാവുന്നതാണെന്നു ഷായുടെ അഭിഭാഷകൻ വാദിച്ചു.

TAGS: NCDEX |