കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു

Posted on: February 1, 2020

കൊച്ചി : കേന്ദ്രബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതത്തിൽ ഇടിവ്. സംസ്ഥാനത്തിനുള്ള നികുതി വിഹിതം 15236.64 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം 16,401.05 കോടിയായിരുന്നു.

കേന്ദ്രബജറ്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന് 650 കോടി രൂപയും കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.