ഓഹരിവിപണിയിൽ വൻ ഇടിവ്

Posted on: February 1, 2020

ന്യൂഡൽഹി : ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ വൻ ഇടിവ്. ബി എസ് ഇ സെൻസെക്‌സ് 610.84 പോയിന്റ് കുറഞ്ഞ് 40,093.65 പോയിന്റിലും നിഫ്റ്റി 196 പോയിന്റ് കുറഞ്ഞ് 11,765.30 പോയിന്റിലുമാണ് ഉച്ചയ്ക്ക് 1.54 ന് വ്യാപാരം നടക്കുന്നത്.

ഓഹരിവിപണിയെ സന്തോഷിപ്പിക്കാൻ ബജറ്റിൽ പലകാര്യങ്ങളുമുണ്ടായിരുന്നെങ്കിലും എൽ & ടി, എച്ച്ഡിഎഫ്‌സി ഓഹരികളുടെ വില നാല് ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവില 3 ശതമാനവും ഇടിഞ്ഞു.