എയർഏഷ്യ ഇന്ത്യയ്ക്ക് 29 കോടി നഷ്ടം

Posted on: November 25, 2014

AirAsia-India-B

എയർഏഷ്യ ഇന്ത്യയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 29 കോടി രൂപ നഷ്ടം. ഈ വർഷം ജൂൺ 12 നാണ് എയർഏഷ്യ ഇന്ത്യ സർവീസ് ആരംഭിച്ചത്. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ എയർഏഷ്യ ഇന്ത്യ 26 കോടി രൂപയുടെ നഷ്ടം നേരിട്ടു.
ശരാശരി ലോഡ് ഫാക്ടർ 75 ശതമാനം.

ടാറ്റാ – എയർഏഷ്യ – ടെലസ്ട്ര ട്രേഡ് പ്ലേസ് സംയുക്തസംരംഭമാണ് എയർഏഷ്യ ഇന്ത്യ. ആറ് ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം 16 ഫ്‌ലൈറ്റുകളാണ് എയർ ഏഷ്യ ഇന്ത്യ നടത്തുന്നത്. ബംഗലുരുവിന് പുറമെ ചെന്നൈ കേന്ദ്രമാക്കി സർവീസ് വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ് എയർഏഷ്യ ഇന്ത്യ.