ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനം ആയി ഐഎംഎഫ് കുറച്ചു

Posted on: January 21, 2020

ദാവോസ് : 2019-20 ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 2.9 ശതമാനമായും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനമായും കുറച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ആഗോള നിരക്ക് കുറയ്ക്കാന്‍ കാരണമായത് ഇന്ത്യ അടക്കമുള്ള ഏതാനും രാജ്യങ്ങളിലെ അപ്രതീക്ഷിത മുരടിപ്പ് കൂടി കണക്കിലെടുത്താണ്. ലോക ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ആണ് പുതിയ അവലോകനം നടത്തിയത്.

ആഗോള വളര്‍ച്ച2020-21 ല്‍ 3.3 ശതമാനം ആയും 2021-22 ല്‍ 3.4 ആയും ഉയരും. നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് ഇത് 0.1 ശതമാനം (2019-20, 2020-21), 0.2 ശതമാനം (2021-22) കുറവാണ്. ഇന്ത്യയുടേത് 2020-21 ല്‍ 5.8 ശതമാനം ആയും 2021-22 ല്‍ 6.5 ശതമാനമായും ഉയരും. ഇത് യഥാക്രമം 1.2 ശതമാനം, 0.9 ശതമാനം കുറവാണ്. കഴിഞ്ഞ ഒക്ടോബറില്‍ നിശ്ചിയിച്ച നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഈ അവലോകനം ചൈനയുടേത് യഥാക്രമം 6.1 ശതമാനം, 6.00 ശതമാനം, 5.8 ശതമാനം എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

TAGS: IMF |