ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ പ്ലാറ്റ്‌ഫോം ‘ഫ്‌ളിപ് വേഴ്‌സ്

Posted on: October 22, 2022

കൊച്ചി : പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്‌സ് ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ് വേഴ്‌സാണ് ഫ്‌ളിപ്കാര്‍ട്ട് പുറത്തിറക്കിയത്. ഇത് ഒരു 3D വിര്‍ച്വല്‍ സ്‌പേസ് ഷോപ്പിംഗ് പ്ലാറ്റ്‌ഫോമാണ്.

ഷോപ്പിംഗ്, ഒരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് പോലെ ലഭ്യമാക്കുന്ന ടെക്‌നോളജിയാണിത്. തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഐറ്റംസ്, ആക്‌സസറീസ് എന്നിവയെല്ലാം പര്‍ച്ചേസ് നടത്തുന്നതിനു മുമ്പ് ഇതിലൂടെവിശദമായി പരിശോധിക്കാം.

ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഫ്‌ളിപ് വേഴ്‌സ് ആക്‌സിസ് ചെയ്യാനാകും. ഉപയോക്താക്കളെ തങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക എന്നതാണ് ഫ്‌ളിപ് വേഴ്‌സിന്റെ ലക്ഷ്യം. ഫ്‌ളിപ്കാര്‍ട്ട് പുതിയ തായി രൂപപ്പെടുത്തിയ ഫയര്‍ ഡ്രോപ്‌സ് പ്ലാറ്റ്‌ഫോമില്‍ ഫ്‌ളിപ് വേഴ്‌സ് ലഭ്യമാവും.

 

TAGS: Flipkart |