മാരുതി നവംബറിൽ ഉത്പാദനം 4.33 ശതമാനം വർധിപ്പിച്ചു

Posted on: December 9, 2019

ന്യൂഡൽഹി : മാരുതി സുസുക്കി കഴിഞ്ഞ മാസം ഉത്പാദനം 4.33 ശതമാനം വർധിപ്പിച്ചു. ഉത്പാദനം 2018 നവംബറിലെ 1,35,946 യൂണിറ്റുകളിൽ നിന്ന് 2019 നവംബറിൽ 1,41,834 യൂണിറ്റുകളായി ഉയർന്നു. തുടർച്ചയായി ഒൻപത് മാസം ഉത്പാദനം കുറച്ചതിനു ശേഷമാണ് വർധന കൈവരിച്ചത്.

കാറുകളുടെ ഉത്പാദനം 1,39,084 യൂണിറ്റുകളും ലഘു വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം 2,750 യൂണിറ്റുകളുമാണ്. ബ്രെസ, എർട്ടിഗ, എസ് ക്രോസ് തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 18 ശതമാനം വർധിച്ചു.