എൽ എഫ് ഇൻസ്റ്റിറ്റിയൂട്ടിൽ ബജാജ് ഇലക്ട്രിക്കൽസ് പഠനശിബിരം

Posted on: November 20, 2014

Bajaj-Electricals-traing-LF

ബജാജ് ഇലക്ട്രിക്കൽസ് കളമശേരി ലിറ്റൽ ഫ്‌ലവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ വിദ്യാർത്ഥികൾക്കായി പഠന ശിബിരം നടത്തി. ബജാജ് ഇലക്ട്രിക്കൽസ് കസ്റ്റമർകെയർ ട്രെയ്‌നർ സുബാഷ് ചന്ദ്ര ശിബിരം ഉദ്ഘാടനം ചെയ്തു.

കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പഠനശിബിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഫാ. ജോബി അശീതുപറമ്പിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ ഡയറക്ടർ ഫാ. ജോസഫ് രാജൻ കിഴവന, ജേക്കബ് ജോയച്ചൻ, വിക്ടർ മരക്കാശേരി, എന്നിവർ പ്രസംഗിച്ചു.