ജയ്റ്റ്‌ലി ഇന്ന്‌ പൊതുമേഖലാ ബാങ്ക് തലവൻമാരെ കാണും

Posted on: November 19, 2014

Arun-Jaitley--Big-a

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്ന്‌  ന്യൂഡൽഹിയിൽ പൊതുമേഖലാ ബാങ്ക് തലവൻമാരുമായി കൂടിക്കാഴ്ച നടത്തും. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് രണ്ടാം ക്വാർട്ടർ ഫലങ്ങൾ അവലോകനം ചെയ്യാൻ ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി ഹസ്മുഖ് അദിയ ബാങ്ക് തലവൻമാരെ കാണും. മൂലധനപര്യാപ്തത, വർധിക്കുന്ന നിഷ്‌ക്രിയ ആസ്തികൾ, സാമ്പത്തിക സംയോജന പ്രക്രിയയുടെ പുരോഗതി തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ചചെയ്യും.