സിഎസ്ബി ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് പരിഷ്‌കരിച്ചു

Posted on: January 2, 2024


കൊച്ചി : സിഎസ്ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. എംസിഎല്‍ആര്‍ ഉയരുമ്പോള്‍, ഈ നിരക്ക് അധിഷ്ഠിതമായ വായ്പകളുടെ പലിശയും ആനുപാതികമായി കൂടും. അതായത്, വായ്പാ തിരിച്ചടവ് തുക കൂടും.

ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിലവിലെ 8.40 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായാണ് ഉയര്‍ത്തിയത്. മറ്റ് കാലാവധികളുള്ള വായ്പകളുടെ എംസിഎല്‍ആറില്‍ മാറ്റമില്ലെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയകത്തില്‍ ബാങ്ക് വ്യക്തമാക്കി.

 

TAGS: CSB Bank |