മഹീന്ദ്ര 2,300 വാഹനങ്ങൾ തിരിച്ചുവിളിച്ചു

Posted on: November 18, 2014

Mahindra-XUV500-SILVER

മഹീന്ദ്ര & മഹീന്ദ്ര 2014 മെയ്മാസത്തിൽ നിർമ്മിച്ച സ്‌കോർപിയോ, എക്‌സ് യു വി 500, സൈലോ വിഭാഗങ്ങളിൽപെട്ട 2,300 വാഹനങ്ങൾ തിരിച്ചുവിളിച്ചു. എൻജിനുകളുടെ വാക്വം പമ്പുകൾക്കുണ്ടായ തകരാറാണ് തിരിച്ചുവിളിക്കാൻ കാരണം. സ്‌കോർപിയോ ((Vlx/Sle/Lx),), എക്‌സ് യു വി (W4/w6/W8 ), സൈലോ (H9/H8/H4 ) എന്നിവയുടെ ചില വേരിയന്റുകൾക്കു മാത്രമാണ് തകരാറുള്ളതെന്ന് കമ്പനി അറിയിച്ചു.