വേണു ശ്രീനിവാസന് ഡെമിംഗ് ഡിസ്റ്റിംഗ്യൂഷ്ഡ് സർവീസ് അവാർഡ്

Posted on: November 6, 2019

കൊച്ചി : ടിവിഎസ് ചെയർമാൻ വേണു ശ്രീനിവാസന് ഡെമിംഗ് ഡിസ്റ്റിംഗ്യൂഷ്ഡ് സർവീസ് അവാർഡ് ഫോർ ഡിസെമിനേഷൻ ആൻഡ് പ്രമോഷൻ ഓവർസീസ് ടോക്കിയോയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ശ്രീനിവാസന് ഈ അവാർഡ് സമ്മാനിച്ചത്. ഡെമിംഗ് രാജ്യാന്തര അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വ്യവസായികൂടിയാണ് ശ്രീനിവാസൻ.

ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിന് നൽകുന്ന സംഭാവനകൾക്കു ലോകത്തെ ഏറ്റവും ബഹുമതിയുള്ള അവാർഡിന്റെ സ്പോൺസർമാർ ജാപ്പനീസ് യൂണിയൻ ഓഫ് സയന്റിസ്റ്റ് ആൻഡ് എൻജിനീയേഴ്സ് ആണ്. ജപ്പാനു പുറത്തു മുഖ്യപ്രവർത്തനം നടത്തുന്നവർക്കുള്ളതാണ് ഈ അവാർഡ്.

പ്രശസ്ത ഡെമിംഗ് കമ്മിറ്റിയും ജെയുഎസ്ഇയും എനിക്ക് നൽകിയ ഈ അംഗീകാരത്തിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. 1989 മുതൽ സുന്ദരം-ക്ലേട്ടൺ, ടിവിഎസ് മോട്ടോർ കമ്പനി എന്നിവിടങ്ങളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കാൻ കഠിനമായി പരിശ്രമിച്ച എനിക്കും എന്റെ എല്ലാ സഹപ്രവർത്തകർക്കും, സഹകാരികൾക്കും ഉളള ആംഗീകാരമാണിത്, ടിവിഎസ് മോട്ടോർ കമ്പനിയുടെയും സുന്ദരം-ക്ലേട്ടന്റെയും ചെയർമാൻ വേണു ശ്രീനിവാസൻ പറഞ്ഞു,

സിഐഐയുടെ മുൻ പ്രസിഡന്റും ഗുണമേൻമ ദേശീയ കമ്മിറ്റി ചെയർമാനുമാണ് വേണു ശ്രീനിവാസാൻ. ഇതുവരെ ഒരു ലക്ഷത്തിലധികം മാനേജർമാർക്ക് ടിക്യുഎം പരിശീലനം നൽകിയിട്ടുണ്ട്. മുപ്പത്തിയാറ് ഇന്ത്യൻ കമ്പനികൾ ഡെമിംഗ് പ്രൈസ് നേടുകയും ചെയ്തിട്ടുണ്ട്.