ടിവിഎസ് റേസിംഗ് ടീമിന്റെ ടൈറ്റില്‍ പാര്‍ട്ണറായി പെട്രോണസ്

Posted on: April 26, 2022


കൊച്ചി : ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റേസിംഗിന്റെ ടൈറ്റില്‍ പാര്‍ട്ണറായി പ്രമുഖ ആഗോള ലൂബ്രിക്കന്റ് നിര്‍മാണ-വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു. പെട്രോണസ് ടിവിഎസ് റേസിംഗ് ടീം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ടീമിന് ഈ സീസണില്‍ പെട്രോണസ് അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നല്‍കുന്ന എഞ്ചിന്‍ ഓയില്‍ ആയ പെട്രോണസ് സ്പ്രിന്റ ലഭ്യമാക്കും.

ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എംആര്‍സി), ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എസി), ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) ഉള്‍പ്പെടെ പ്രാദേശിക റോഡ് റേസിംഗ്, സൂപ്പര്‍ക്രോസ്, റാലി ഫോര്‍മാറ്റുകളില്‍ പെട്രോണസ് ടിവിഎസ് റേസിംഗ് ടീം പങ്കെടുക്കും. പങ്കാളിത്തത്തിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും പെട്രോണസ് ലൂബ്രിക്കന്റ്‌സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ‘പെട്രോണസ് ടിവിഎസ് ട്രൂ4 റേസ്‌പ്രോ’ എന്ന പേരില്‍ പുതിയ കോബ്രാന്‍ഡഡ് ഓയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 2022 മെയ് മുതല്‍ ഇത് ഉപഭോക്താക്കളിലേക്കെത്തും.

പെട്രോണസിനെ ടിവിഎസ് റേസിംഗ് പങ്കാളിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പെട്രോണസിന്റെ ആഗോള വൈദഗ്ധ്യവും, മോട്ടോര്‍സ്‌പോര്‍ട്‌സിലെ ശക്തമായ സാന്നിധ്യവും ടിവിഎസ് റേസിംഗിന്റെ നാല് പതിറ്റാണ്ടുകളുടെ പൈതൃകവും കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള മോട്ടോര്‍സ്‌പോര്‍ട്ട് മത്സരങ്ങളില്‍ പെട്രോണസ് ലൂബ്രിക്കന്റുകള്‍ക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും ടിവിഎസ് റേസിംഗിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പെട്രോണസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായ ഡാതുക് സസാലി ഹംസ പറഞ്ഞു.