ടിവിഎസ് അപ്പാച്ചെയുടെ വിൽപന 30 ലക്ഷം കടന്നു

Posted on: September 11, 2018

കൊച്ചി : ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡായ ടിവിഎസ് അപ്പാച്ചെയുടെ വില്പന, 30 ലക്ഷം കടന്നു. 2005 ൽ പുറത്തിറക്കിയ ടിവിഎസ് അപ്പാച്ചെ പരമ്പരയിലുള്ള മോട്ടോർ സൈക്കിളുകൾ ഏറ്റവും ജനപ്രിയ പ്രീമിയം ബ്രാൻഡാണ്.

മോട്ടോർ സ്‌പോർട്‌സിൽ 36 വർഷത്തെ ചരിത്രമുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ ഫാക്ടറി റേസിംഗ് വിഭാഗമായ ടിവിഎസ് റേസിംഗിൽ നിന്നുള്ള പാഠങ്ങൾ ഉൾകൊണ്ട് ടിവിഎസ് അപാച്ചെ പരമ്പര പിറന്നത് റേസ് ട്രാക്കിലാണ്.

പ്രീമിയം ബ്രാൻഡായ ടിവിഎസ് അപാച്ചെ രണ്ട് കാറ്റഗറികളിലാണ് എത്തുന്നത് – നേക്കഡ്, സൂപ്പർ സ്‌പോർട്‌സ് എന്നിവ. ടിവിഎസ് അപാച്ചെ ആർ.ടി.ആർ. 160, ടിവിഎസ് അപാച്ചെ ആർ.ടി.ആർ. 180, ടിവിഎസ് അപാച്ചെ ആർ.ടി.ആർ. 200 4വി. റേസ് എഡിഷൻ 2.0, സമീപകാലത്ത് പുറത്തിറക്കിയ ടിവിഎസ് അപാച്ചെ ആർ.ടി.ആർ. 160 4വി എന്നിവയടങ്ങിയ ആർ.ടി.ആർ. (റേസ് ത്രോട്ടിൽ റെസ്‌പോൺസ്) പരമ്പരയാണ് നേക്കഡ് മോട്ടോർസൈക്കിൾസ് കാറ്റഗറിയിലെ നിലവിലുള്ള ഓഫറിംഗുകൾ.

ഒരു ദശകത്തിലേറെയായി ബ്രാൻഡ്, 160 സിസി മുതൽ 310 സിസി വരെയുള്ള പ്രീമിയം ബ്രാൻഡുകൾ നിരത്തിൽ ഇറക്കിയത് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ. എൻ. രാധാകൃഷ്ണൻ പറഞ്ഞു.