വിസ്താര ഡൽഹി – തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു

Posted on: October 17, 2019

തിരുവനന്തപുരം : വിസ്താര എയർലൈൻസ് ഡൽഹി – തിരുവനന്തപും സെക്ടറിൽ നവംബർ 9 മുതൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിസ്താരയുടെ 33 ാമത് ഡെസ്റ്റിനേഷൻ ആണ് തിരുവനന്തപുരം.

ഡൽഹിയിൽ നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (യുകെ 897) രാവിലെ 10.20 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് രാവിലെ 11 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (യുകെ 898) ഉച്ചകഴിഞ്ഞ് 2.20 ന് ഡൽഹിയിൽ എത്തിച്ചേരും.

ഇക്‌ണോമി ക്ലാസിൽ നികുതികൾ ഉൾപ്പടെ 5,299 രൂപയും ബിസിനസ് ക്ലാസിൽ 21,999 രൂപയുമാണ് പ്രാരംഭ നിരക്ക്. വിസ്താര വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പുകൾ വഴിയും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.