പേടിഎമ്മിന് 3,959.6 കോടി രൂപ നഷ്ടം

Posted on: September 10, 2019

ന്യൂഡൽഹി : ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേടിഎമ്മിന്റെ നഷ്ടം 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 165 ശതമാനം വർധിച്ച് 3,959.6 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം 1490 കോടി രൂപയായിരുന്നു നഷ്ടം.

വരുമാനം 2017-18 ലെ 3,229 കോടി രൂപയിൽ നിന്ന് 2018-19 ൽ 3,319 കോടി രൂപയായി വർധിച്ചു. ഗൂഗിൾ പേ, ഫോൺപേ എന്നിവയിൽ നിന്നുള്ള കനത്ത മത്സരമാണ് പേടിഎമ്മിനെ നഷ്ടത്തിലേക്ക് നയിച്ചത്.

പേടിഎം മണി, പേടിഎം ഫിനാൻഷ്യൽ സർവീസസ്, പേടിഎം എന്റർടെയ്ൻമെന്റ് സർവീസസ് എന്നിവയുടെ മൊത്തം നഷ്ടം 4,217 കോടി രൂപയാണ്.