ലുലു സൈബർ ടവർ ശിലാസ്ഥാപനം 13 ന്

Posted on: November 10, 2014

Lulu-Cyber-Tower-big

ലുലു ഗ്രൂപ്പ് കാക്കനാട് ഇൻഫോപാർക്കിൽ നിർമ്മിക്കുന്ന ലുലു സൈബർ ടവർ 2 ന്റെ ശിലാസ്ഥാപനം 13 ന് രാവിലെ 11 മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ലുലു സൈബർ ടവറിന്റെ മാതൃക പുറത്തിറക്കും.

350 കോടി രൂപ മുതൽ മുടക്കിൽ പണിയുന്ന ലുലു സൈബർ ടവറിലേക്ക് രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളുമായി ധാരണയായിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലി പറഞ്ഞു. 11,000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയിൽ 13 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. 9 ലക്ഷം ചതുരശ്രയടി സ്ഥലം ഐടി ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കും. 28 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.