ലവാസ കോർപറേഷൻ ഐപിഒയ്ക്ക് സെബി അനുമതി

Posted on: November 10, 2014

Lavasa-Gate-big

ലവാസ കോർപറേഷന് 750 കോടിയുടെ ഐപിഒ നടത്താൻ സെബിയുടെ അനുമതി ലഭിച്ചു. അക്‌സിസ് കാപ്പിറ്റലാണ് ലീഡ് മാനേജർ. മറ്റ് അനുമതികൾ കൂടി ലഭിക്കുന്ന മുറയ്ക്ക് കമ്പനി ഓഹരിവിപണിയിലെത്തും.

ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ (എച്ച് സി സി) റിയലിട്ടി വിഭാഗമാണ് ലവാസ കോർപറേഷൻ. ഓഹരിമൂലധനത്തിൽ 68.72 ശതമാനം എച്ച് സി സി യുടെ നിയന്ത്രണത്തിലാണ്. പൂനെയ്ക്ക് സമീപം 10,000 ഹെക്ടർ പ്രദേശത്താണ് ലവാസ സ്മാർട്ട് സിറ്റി വികസിപ്പിക്കുന്നത്. 2010 ൽ 2,000 കോടിയുടെ ഐപിഒ നടത്താൻ സെബി അനുമതി നൽകിയിരുന്നു. വിപണി സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന് ഐപിഒ നീക്കം ഉപേക്ഷിക്കുകയായിരുന്നു.