20 ശതമാനം ഇളവുമായി എയര്‍ ഏഷ്യ

Posted on: August 24, 2019

കൊച്ചി : എയര്‍ ഏഷ്യ എല്ലാ വിമാനങ്ങളിലെയും എല്ലാ സീറ്റുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ ബുക്ക് ചെയ്യുമ്പോഴാണ് ഇളവു ലഭിക്കുക. വെബ്‌സൈറ്റില്‍ നിന്നോ എയര്‍ ഏഷ്യ മൊബൈല്‍ ആപ്പില്‍ നിന്നോ, ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കു മാത്രമാണ് ഇളവ്
ഇളവുകളോടെ ആഭ്യന്തര യാത്രകള്‍ നടത്താവുന്നത് സെപ്റ്റംബര്‍ രണ്ടു മുതല്‍ 26 വരെയാണ്. ഇക്കാലയളവില്‍ 20 ശതമാനം ഇളവ് സ്വന്തമാക്കാന്‍ യാത്രക്കാര്‍ക്ക് യാതൊരു പ്രൊമോ കോഡും നല്‍കേണ്ടതില്ല. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെയുള്ള കാലയളവിലെ യാത്രകള്‍ക്ക് അന്താരാഷ്ട്ര റൂട്ടുകളിലും ഇളവ് ബാധകമാണ്.

TAGS: Air Asia |