ആസ്റ്റർ മെഡ്‌സിറ്റിയിൽ കാൻസർ കെയർ കോൺക്ലേവ്

Posted on: November 8, 2014

Aster-Medcity-NRI-Care-big

അന്താരാഷ്ട്ര കാൻസർ കെയർ കോൺക്ലേവ് 9 ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ സംഘടിപ്പിക്കും. അർബുദവുമായി ബന്ധപ്പെട്ട ആധുനിക വിജ്ഞാനങ്ങളും അനുഭവ സമ്പത്തും ആഗോള പ്രശസ്തരായ വിദഗ്ധ ഡോക്ടർമാർ പങ്കുവയ്ക്കും.

എച്ച് ഐ വി  കണ്ടെത്തലിൽ അംഗീകൃത പങ്കാളിത്തം വഹിച്ച  യു എസ് ലാസ്‌കർ പുരസ്‌കാരം ജേതാവ് ഡോ. റോബർട്ട് ഗലോ, മജ്ജ മാറ്റിവയ്ക്കലിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾക്കു വഴിതെളിച്ച മെഡിക്കൽ ഓങ്കോളജിസ്റ്റും ബോൺ മാരോ ട്രാൻസ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. നീൽ ഫ്‌ളോമൻബർഗ്, ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. മോഹൻദാസ് മല്ലത്ത്, ഡോ. സി. എസ്. പ്രമേഷ്, ബഫലോ (യു എസ്) റോസ്‌വെൽ പാർക്ക് ഇൻസ്റ്റിറ്റിയൂട്ടിലെ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ്, കോഴിക്കോട് എം ഐ എം എസിലെ ഡോ എൻ. കെ. വാര്യർ തുടങ്ങിയ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കാൻസർ ചികിൽസയിലെ പുതിയ ചക്രവാളങ്ങൾ എന്ന് നാമകരണം ചെയ്തിട്ടുള്ള കോൺക്ലേവിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ സന്നിഹിതനായിരിക്കും. കാൻസറിനോടു നിയന്ത്രണവിധേയമാക്കാൻ ഇന്ത്യ ഏതെല്ലാം വിധത്തിൽ സജ്ജമാകണമെന്നതിനെപ്പറ്റിയുള്ള രൂപരേഖ കോൺക്ലേവിലൂടെ ഉരുത്തിരിയുമെന്ന് മുഖ്യസംഘാടകരായ ആസ്റ്റർ മെഡ്‌സിറ്റി സി ഇ ഒ ഡോ. ഹരീഷ് പിള്ള, തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള വിദഗ്ധനും ആസ്റ്റർ മെഡ്‌സിറ്റി ഓങ്കോളജി സെന്റർ ചെയർമാനുമായ ഡോ. എം. വി പിള്ള എന്നിവർ പ്രതീക്ഷ പ്രകടിപ്പിച്ചു.