പ്രളയം : അഞ്ച് കോടി നൽകുമെന്ന് എം എ യൂസഫലി

Posted on: August 15, 2019

അബുദാബി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യുസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് എം എ യൂസഫലി പറഞ്ഞു.

ദുരന്തത്തിൽ നിന്ന് കരകയറാനുള്ള സർക്കാരിന്റെ പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു.