മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് 5.39 കോടി അറ്റാദായം

Posted on: November 7, 2014

Muthoot-Capital-CS

മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 5.39 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ അറ്റാദായം 5.13 കോടി രൂപയായിരുന്നു. 2014 ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ മൊത്ത വരുമാനം 46.82 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ ധനകാര്യ വർഷം ഇതേ കാലയളവിൽ മൊത്ത വരുമാനം 37.99 കോടി രൂപയായിരുന്നു. നികുതിക്കു മുമ്പുള്ള ലാഭം 8.16 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ നികുതിക്കു മുമ്പുള്ള ലാഭം 8.15 കോടി രൂപയാണ്.

2014 ഏപ്രിൽ-സെപ്റ്റംബർ അർധ വാർഷത്തിൽ മൊത്ത വരുമാനം 92.02 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിലെ അർധ വാർഷിക വരുമാനം 72.83 കോടി രൂപയായിരുന്നു.