റിലയൻസ് ജിയോയ്ക്ക് 30 കോടി വരിക്കാർ

Posted on: April 15, 2019

മുംബൈ : റിലയൻസ് ജിയോ രണ്ടര വർഷത്തിനുള്ളിൽ 30 കോടി വരിക്കാരെ സ്വന്തമാക്കി. മാർച്ച് രണ്ടിന് ആണ് ജിയോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് കേവലം 170 ദിവസത്തിനുള്ളിൽ ജിയോ 10 കോടി വരിക്കാരെ നേടിയിരുന്നു.

ഭാരതി എയർടെല്ലിന് 34 കോടിയും വോഡഫോൺ ഐഡിയയ്ക്ക് 40 കോടിയും വരിക്കാരുണ്ട്. എയർടെൽ 19 വർഷത്തിനുശേഷമാണ് 30 കോടി വരിക്കാരെ നേടിയത്.