28
Sunday
April 2024
April 2024
ലുഫ്താൻസ ബംഗലുരു – മ്യൂണിക്ക് സർവീസ് തുടങ്ങുന്നു
Posted on: August 11, 2019
ബംഗലുരു : ലുഫ്താൻസ ബംഗലുരുവിൽ നിന്ന് ജർമ്മനിയിലെ മ്യൂണിക്കിലേക്ക് 2020 മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ച്ചയിൽ അഞ്ച് സർവീസുകൾ വീതമായിരിക്കും. എയർബസ് എ 350-900 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസിൽ 48 സീറ്റും പ്രീമിയം ഇക്ണോമി ക്ലാസിൽ 21 സീറ്റും ഇക്ണോമി ക്ലാസിൽ 224 സീറ്റുമാണുള്ളത്.
കർണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് പുതിയ സർവീസ് ലക്ഷ്യമിടുന്നത്. നിലവിൽ ബംഗലുരുവിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് ലുഫ്താൻസ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.
TAGS: Airbus A350-900 Aircraft | Bengaluru - Munich Flights | Kempegowda International Airport | Lufthansa | Munich Airport |
News in this Section
Trending News