ഡാറ്റ്‌സൺ ഗോ പിൻവലിക്കണമെന്ന് എൻസിഎപി

Posted on: November 7, 2014

Datsun-GO-front-big

രാജ്യാന്തര സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ട നിസാൻ ഡാറ്റ്‌സൺ ഗോ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് ഗ്ലോബൽ ന്യു കാർ അസെസ്‌മെന്റ് പ്രോഗ്രാം (എൻസിഎപി) ചെയർമാൻ മാക്‌സ് മോസ്‌ലേ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷമാണ് ഡാറ്റ്‌സൺ ഗോ ഇന്ത്യയിൽ അവതരിപ്പിച്ചത്. യുണൈറ്റഡ് നേഷൻസിന്റെ ഫ്രണ്ട് ഇംപാക്ട് റെഗുലേഷൻ അനുസരിച്ചുള്ള സുരക്ഷാ പരിശോധനയിലാണ് ഡാറ്റ്‌സൺ ഗോ സുരക്ഷാ നിലവാരം പുലർത്തുന്നില്ലെന്ന് കണ്ടെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് നിസാൻ വക്താവ് പറഞ്ഞു.