ശുഭാരംഭ് വായ്പ പദ്ധതിയുമായി ടാറ്റാ ക്യാപിറ്റല്‍

Posted on: January 28, 2021

മുബൈ : ടാറ്റാ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ടാറ്റ ക്യാപിറ്റല്‍ ശുഭാരംഭ് വായ്പാ പദ്ധതി ആരംഭിച്ചു. 2021 ല്‍ ഒരു പുതിയ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ബിസിനസ് ലോണുകള്‍, വ്യക്തിഗത വായ്പകള്‍, ഇരുചക്രവാഹന വായ്പകള്‍, ഉപയോഗിച്ച കാര്‍ വായ്പകള്‍, വസ്തുവിനെതിരായ വായ്പ, ഭവന വായ്പകള്‍ എന്നീ ടാറ്റ ക്യാപിറ്റലിന്റെ ആറ് ഉത്പന്നങ്ങള്‍ക്കാണ് ശുഭരംഭ് ലോണുകളുടെ സവിശേഷ ആനുകൂല്യങ്ങള്‍ ലഭ്യമാകുക

കോവിഡ് – 19 പോരാളികള്‍, പകര്‍ച്ചവ്യാധി ബാധിത മേഖലകളിലുള്ളവര്‍ ഉള്‍പ്പെടെയുളള എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും പുതിയ വായ്പ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. https://tatacapital.com/shubharambh-loans.htmtl എന്ന വെബ്‌സൈറ്റ് വഴിയോ, 8657076060 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴിയോ വായ്പ്പക്കായി അപേക്ഷിക്കാം

ഉയര്‍ന്നതും അയവുളളതുമായ വായ്പ പരിധി, പ്രതിമാസം 20 ശതമാനത്തില്‍ കുറവുള്ള തിരിച്ചടവ് തവണ വ്യവസ്ഥകള്‍,സൗകര്യപ്രദമായ വായ്പ യോഗ്യത, ലളിതമാക്കിയ വരുമാന രേഖകള്‍ തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ പ്രത്യേകതകള്‍ ശുഭാരംഭ വായ്പകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി 2021 ജൂണ്‍ 30 ആണ്.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പോലും വെല്ലുവിളികള്‍ അതിജീവിക്കാനുളള നിശ്ചയദാര്‍ഢ്യം ഇന്ത്യ എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശുഭാരംഭ് വായ്പകള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ ടാറ്റാ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സരോഷ് അമരിയ പറഞ്ഞു.

രാജ്യത്തെ സഹായിക്കാന്‍ ടാറ്റാ ക്യാപിറ്റല്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ പുതിയ വായ്പ പദ്ധതി പുത്തന്‍ വഴികള്‍ സൃഷ്ടിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ തൊഴിലും അഭിലാഷങ്ങളും പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ പ്രത്യേക ആനുകൂല്യങ്ങളും അവര്‍ക്ക് താങ്ങാവുന്ന സൗകര്യവും ഉള്‍പ്പെടുന്നതാണ് ശുഭരംഭ് വായ്പകള്‍. 2021-ല്‍ നാം ചുവടുവയ്ക്കുമ്പോള്‍ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും കൂടുതല്‍ അഭിവൃദ്ധിയും ശോഭനവുമായ ഭാവിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഈ വായ്പയുടെ ലക്ഷ്യം ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതിന് ‘കര്‍സ് നഹി ഫര്‍സ്ബി’ എന്ന ഒരു പ്രചോദനാത്മകവും ഹൃദയാകര്‍ഷവുമായ പരസ്യ ചിത്രം ഒരുക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് ജനങ്ങള്‍ നേരിട്ട പോരാട്ടങ്ങളെ കുറിച്ചും, ടാറ്റാ ക്യാപിറ്റലിന്റെ സഹായത്തോടെ എങ്ങനെ അവര്‍ക്ക് ഈ ദുരിതങ്ങള്‍ തരണം ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചും ഈ പരസ്യ ചിത്രം സംസാരിക്കും.

 

TAGS: Tata Capital |