ഹുണ്ടായ് 30 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തു

Posted on: January 31, 2020

ചെന്നൈ : കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ നിന്ന് 30 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്ത് റെക്കോഡിട്ടു. ഹ്യുണ്ടായ് ഔറ (കയറ്റുമതി വിപണിയിലെ പേര് ഗ്രാന്‍ഡ് ഐ10) എന്ന മോഡല്‍ കൊളംബിയയിലേക്ക് കയറ്റുമതി ചെയ്തതോടെയാണ് കമ്പനി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

1999-ലാണ് കമ്പനി ഇന്ത്യന്‍ നിര്‍മിത കാറുകള്‍ കയറ്റുമതിചെയ്യാന്‍ ആരംഭിച്ചത്. നേപ്പാളിലേക്ക് 20 സാന്‍ട്ര കാറുകള്‍ അയച്ചുകൊണ്ടായിരുന്നു തുടക്കം. 2004 ഒക്ടോബറോടെ കയറ്റുമതി ഒരു ലക്ഷം കടന്നു. 2008 മാര്‍ച്ചായപ്പോഴേക്കും കയറ്റുമതി അഞ്ചു ലക്ഷം കാറുകളുടെതായി. 2010 ഫെബ്രുവരിയില്‍ 10 ലക്ഷവും 2014 മാര്‍ച്ചില്‍ 20 ലക്ഷവും എത്തി. നിലവില്‍ 88 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ഹ്യുണ്ടായ് കയറ്റുമതി ചെയ്യുന്നുണ്ട്.

TAGS: Hyundai Cars |