എയർ ഏഷ്യയിൽ കുലാലംപൂർ, ബാങ്കോക്ക് യാത്രയ്ക്ക് 50 ശതമാനം വരെ ഇളവ്

Posted on: July 12, 2019

കൊച്ചി : എയർ ഏഷ്യ കൊച്ചിയിൽ നിന്നും കുലാലംപൂരിലേക്കും ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവ്. ജൂലൈ 15 മുതൽ 21 വരെ വാങ്ങുന്ന ടിക്കറ്റിനാണ് സൗജന്യനിരക്ക്. ഓഫർ പ്രകാരമുള്ള ടിക്കറ്റ് ഉപയോഗിച്ച് 2019 ജൂലൈ 22 മുതൽ 2020 ഫെബ്രുവരി 29 വരെ യാത്ര ചെയ്യാം.

യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. ഇതിനു സഹായകമായ വിധത്തിൽ കുറഞ്ഞ നിരക്കിൽ യാത്ര പ്ലാൻ ചെയ്യാൻ ടിക്കറ്റ് നിരക്കിലെ 50 ശതമാനം വരെയുള്ള ഡിസ്‌ക്കൗണ്ട് സഹായിക്കും. എല്ലാവർക്കും വിമാനയാത്ര എന്ന കമ്പനിയുടെ വീക്ഷണത്തോടു യോജിച്ചു പോകുന്നതാണ് ഈ ഡിസ്‌ക്കൗണ്ട് പ്രഖ്യാപനമെന്ന് എയർ ഏഷ്യ സിഒഒ സഞ്ജയ് കുമാർ പറഞ്ഞു.

TAGS: Air Asia |