കല്ല്യാണ്‍ ജ്വല്ലേഴ്‌സ് 8 ഷോറൂം തുടങ്ങും

Posted on: June 25, 2019

ചെന്നൈ : കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ 8 പുതിയ ഷോറൂം തുടങ്ങാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ്. 250 ഷോറൂം എന്ന പദ്ധതിയുടെ ഭാഗമായാണു 300 കോടി ചെലവിട്ടു തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ടു വീതവും കേരളത്തിലും തെലങ്കാനയിലും ഒന്നുവീതവും ഷോറൂമുകള്‍ തുടങ്ങുന്നത്.

തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലും നാഗര്‍കോവിലിലും കേരത്തില്‍ പത്തനംതിട്ടയിലുമായിരിക്കും ഷോറൂമുകള്‍ എന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍, സിഇഒ സഞ്ജയ് രഘുരാമന്‍ എന്നിവര്‍ അറിയിച്ചു. 11500 കോടിയുടെ വരുമാനമാണ് ഈ വര്‍ഷത്തെ ലക്ഷ്യം.

അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, ശ്വേത ബച്ചന്‍, കത്രീന കൈഫ്, പ്രഭു (തമിഴ്‌നാട്), നാഗാര്‍ജു (ആന്‍ഡ്ര, തെലങ്കാന), ശിവരാജ് കുമാര്‍ (കര്‍ണാടക), മഞ്ജു വാരിയര്‍ (കേരളം) എന്നിവര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി തുടരും.