ശ്രീലങ്കൻ സ്‌ഫോടനം : മരണസംഖ്യ 290 കവിഞ്ഞു

Posted on: April 22, 2019

റസീന അബ്ദുൾഖാദർ

കൊളംബോ : ശ്രീലങ്കയിൽ ഇന്നലെയുണ്ടായ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

ഒരു മലയാളി വനിത ഉൾപ്പടെ ആറ് ഇന്ത്യക്കാരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ദുബായിൽ താമസിക്കുന്ന കാസർഗോഡ് മൊഗ്രാൽപുത്തൂർ സ്വദേശി റസീന അബ്ദുൾഖാദറിന്റെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കർണാടകത്തിൽ നിന്നുള്ള ഏഴ് ജെഡിഎസ് നേതാക്കളെ കൊളംബോയിൽ കാണാതായി. അഞ്ച് ബ്രിട്ടീഷുകാരും ഒരു ജപ്പാൻകാരനും അമേരിക്കക്കാരും അടക്കം 32 വിദേശികൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു.

മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പടെ 8 കേന്ദ്രങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീലങ്കയിൽ അനിശ്ചിതകാല കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.