ശ്രീലങ്കയിൽ സ്‌ഫോടന പരമ്പര 137 മരണം ; 500 പേർക്ക് പരിക്ക്

Posted on: April 21, 2019

കൊളംബോ : ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഇന്നു രാവിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ഹോട്ടലുകളും ഉൾപ്പടെ ആറിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ 137 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 8.45 ന് ഈസ്റ്റർ ശുശ്രൂഷകൾക്കിടെയാണ് പള്ളികളിൽ സ്‌ഫോടനമുണ്ടായത്.

ഷാംഗ്രില, സിനാമനൺ ഗ്രാൻഡ്, കിംഗ്‌സ് ബെറി എന്നീ ഹോട്ടലുകളുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ 200 ഓളം പേരെ കൊളംബോയിലെ നാഷണൽ ഹോസ്പിറ്റലിലും 300 ഓളം പേരെ ബട്ടിക്കലോവ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സ്‌ഫോടനത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രീപാല സിരിസേന ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ജനങ്ങളോട് ശാന്തരായിരിക്കാൻ അദേഹം അഭ്യർത്ഥിച്ചു.

ശ്രീലങ്കയിലുള്ള ഇന്ത്യൻ പൗരൻമാർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ വിദേകാര്യമന്ത്രാലയ +94777903082 +94112422788 +94112422789 എന്നീ ഹെൽപ് ലൈൻ നമ്പരുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.