03
Friday
May 2024
May 2024
ഖത്തർ വിസ സെന്റർ കൊച്ചിയിൽ തുറന്നു
Posted on: April 8, 2019
കൊച്ചി : ഖത്തർ വിസ സെന്റർ കൊച്ചിയിൽ തുറന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷന് സമീപമാണ് വിസ സെന്റർ പ്രവർത്തിക്കുന്നത്. ഇനി മുതൽ ഖത്തർ വിസയുടെ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂർത്തീകരിക്കാം.
കൊച്ചി ക്യുവിസിയിൽ വൈദ്യപരിശോധന, ഐറിസ് സ്കാനിംഗ്, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരശേഖരണത്തിനും സൗകര്യമുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പ്രവർത്തനസമയം.
TAGS: Qatar | Qatar Visa | Qatar Visa Center |
News in this Section
Trending News