ഓൾ ന്യു സാൻട്രോ വേൾഡ് കാർ അവാർഡ്‌സ് ഫൈനൽ ലിസ്റ്റിൽ

Posted on: March 9, 2019

ചെന്നൈ : ഓൾ ന്യു സാൻട്രോ ജനീവ മോട്ടോർ ഷോയിലെ വേൾഡ് കാർ അവാർഡ്‌സിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചു. മോസ്റ്റ് പ്രിസ്റ്റീജിയസ് വേൾഡ് അർബൻ കാർ 2019 പുരസ്‌കാരത്തിനായുള്ള മൂന്ന് കാറുകളിലാണ് സാൻട്രോയുമുള്ളത്.

കഴിഞ്ഞ വർഷം ലോകത്ത് അവതരിപ്പിച്ച കാറുകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് അവാർഡിന് പരിഗണിച്ചത്. ഏപ്രിൽ 17 ന് ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോഷോയിൽ വിജയിയെ പ്രഖ്യാപിക്കും. ഓൾ ന്യു സാൻട്രോ ഇന്ത്യയിൽ 64,000 ബുക്കിംഗ് നേടിയിട്ടുണ്ട്.