ഹ്യുണ്ടായ് സാൻട്രോയ്ക്ക് 23,500 ലേറെ ബുക്കിംഗ്

Posted on: October 24, 2018

ചെന്നൈ : പുതിയ ഹ്യുണ്ടായ് സാൻട്രോയ്ക്ക് 23,500 ലേറെ ബുക്കിംഗ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ കമ്പനി. കേരളത്തിൽ നിന്ന് 2000 ൽപ്പരം ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. കേവലം 13 ദിവസത്തിനുള്ളിലാണ് ഇത്രയും ബുക്കിംഗ് ലഭിച്ചത്.

പുതിയ സാൻട്രോയുടെ വിലകൾ ആരംഭിക്കുന്നത് 3.89 ലക്ഷം രൂപ മുതലാണ്. ഇന്നലെയാണ് പുതിയ സാൻട്രോ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചത്.

TAGS: Hyundai Santro |