എസ് ബി ഐ ഭവന വായ്പ പലിശ നിരക്ക് കുറച്ചു

Posted on: February 9, 2019

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കുറച്ചതിനു തൊട്ടു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ഭവനവായ്പാ പലിശ നിരക്ക് കുറച്ചു. പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്.

മുന്‍നിരയിലുള്ള പൊതുമേഖലാ ബാങ്കായ എസ് ബി ഐ, ഇടപാടുകാരുടെ താല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്ന് നിരക്കു കുറച്ചതുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ രജനീഷ് കുമാര്‍ വ്യക്തമാക്കി.

TAGS: Reserve Bank | SBI |