ഡൽഹി-മുംബൈ സർവീസുമായി എയർഏഷ്യ ഇന്ത്യ

Posted on: October 20, 2014

 

Air-Asia-India-A320-bigഎയർഏഷ്യ ഇന്ത്യ ഡൽഹി-മുംബൈ സർവീസ് തുടങ്ങുന്നു. ഉയർന്ന എയർപോർട്ട് ചാർജ്ജുള്ള മുംബൈയും ഡൽഹിയും ആദ്യഘട്ടത്തിൽ എയർഏഷ്യ ഒഴിവാക്കിയിരുന്നു. ബംഗലുരു ഹബിൽ നിന്ന് ചെന്നൈ, കൊച്ചി, ഗോവ, ചണ്ഡിഗഡ്, ജയപ്പൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തിവരുന്നത്.

ട്രെയിൻ, ബസ് സർവീസുകൾ ധാരാളമുള്ളതിനാൽ ബംഗലുരു-ചെന്നൈ സർവീസ് മാത്രം എയർഏഷ്യയ്ക്ക് ലാഭകരമല്ല. ജൂൺ അവസാനം പ്രവർത്തനം തുടങ്ങിയ എയർഏഷ്യ ഇന്ത്യ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 25 കോടി നഷ്ടത്തിലാണെന്നാണ് വിലയിരുത്തൽ.