കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട്സര്‍വീസുമായി എയര്‍ ഏഷ്യ

Posted on: April 16, 2019

എയര്‍ ഏഷ്യ ഇന്ത്യ – കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

കൊച്ചി : എയര്‍ ഏഷ്യ ഇന്ത്യ കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക.
മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്‍മാന്‍ ബന്‍മലി അഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്‌കരന്‍, എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പങ്കെടുത്തു.
കൊച്ചി-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് എയര്‍ ഏഷ്യയും പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൊച്ചി നിര്‍ണായക വിപണിയാണെന്നും ഇനി എല്ലാവര്‍ക്കും പറക്കാമെന്നും എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്‌കരന്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.