എൽ ഐ സി ടാറ്റാ പവറിലെ ഓഹരിപങ്കാളിത്തം ഉയർത്തി

Posted on: October 19, 2014

LIC-Logo-new-small

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, ടാറ്റാ പവറിലെ ഓഹരിപങ്കാളിത്തം 2.049 ശതമാനം വർധിപ്പിച്ചു. 10.584 ശതമാനമായിരുന്ന ഓഹരിപങ്കാളിത്തം ഇതോടെ 12.633 ശതമാനമായി. ഒക്ടോബർ 16 ന് പൊതുവിപണിയിൽ നിന്നാണ് എൽ ഐ സി ഓഹരി വാങ്ങിയത്.