ഇൻഫോസിസ് ഹിറ്റാച്ചി പ്രൊക്യുർമെന്റ് സർവീസിനെ ഏറ്റെടുക്കുന്നു

Posted on: December 14, 2018

ബംഗലുരു : ഇൻഫോസിസ് ഹിറ്റാച്ചിയുടെ മെറ്റീരിയൽസ് പർച്ചേസിംഗ് വിഭാഗമായ ഹിറ്റാച്ചി പ്രൊക്യുർമെന്റ് സർവീസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. പാനസോണിക് കോർപറേഷൻ, പസോണ ഇൻകോർപറേറ്റഡ് എന്നിവയുമായി ചേർന്നാണ് ഏറ്റെടുക്കൽ. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

ഹിറ്റാച്ചി പ്രൊക്യുർമെന്റിന്റെ 81 ശതമാനം ഓഹരികളാണ് സംയുക്തസംരംഭം വാങ്ങാൻ ധാരണയായിട്ടുള്ളത്. ശേഷിക്കുന്ന ഓഹരികൾ ഹിറ്റാച്ചിയുടെ നിയന്ത്രണത്തിലായിരിക്കും. ഏറ്റെടുക്കലിലൂടെ ഇൻഫോസിസിന് ജപ്പാൻ വിപണിയിലേക്കുള്ള വാതിൽ തുറന്നുകിട്ടും.

പ്രോക്യുർമെന്റ് പ്രോസസിലെ റോബോട്ടിക് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ഇൻഫോസിസിനുള്ള മികവ് ജപ്പാനിലെ വിപണിവ്യാപനത്തിന് ഉപകരിക്കും.