സൗജന്യ ഓൺബോർഡ് വൈഫൈയുമായി സ്‌പൈസ്‌ജെറ്റ്

Posted on: October 13, 2018

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് വിമാനങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നു. യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുന്നതിന് പകരം പരസ്യങ്ങൡലൂടെ വരുമാനം കണ്ടെത്താനാണ് സ്‌പൈസ്‌ജെറ്റിന്റെ നീക്കം.

സ്‌പൈസ്‌ജെറ്റിന്റെ പുതിയ ബോയിംഗ് 737 മാക്‌സ് വിമാനത്തിലായിരിക്കും ആദ്യം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. ഇതിനായി മൊബൈൽ സാറ്റ്‌ലൈറ്റ് സർവീസ് കമ്യൂണിക്കേഷൻ സേവനദാതാക്കളായ ഇമ്മാർസാറ്റുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതോടെ സ്‌പൈസ്‌ജെറ്റ് സൗജന്യ വൈഫൈ അവതരിപ്പിക്കുന്ന ആദ്യ വിമാനക്കമ്പനിയാകും.

ഖത്തർ എയർവേസ്, ടർക്കീഷ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ നിരവധി വിമാനക്കമ്പനികൾ ഇപ്പോൾ സൗജന്യ വൈഫൈ നൽകുന്നുണ്ട്.