April 2024
മഹീന്ദ്ര മരാസോ ബുക്കിംഗ് ആരംഭിച്ചു
Posted on: August 26, 2018
മുംബൈ : മഹീന്ദ്രയുടെ പുതിയ മൾട്ടിപർപ്പസ് വാഹനമായ മരാസോയുടെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. മരാസോ ഇതേ വരെ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. സെപ്റ്റംബർ മൂന്നിനാണ് ഔദ്യോഗിക ലോഞ്ചിംഗ്. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ എന്നിവയോട് മത്സരിക്കാനാണ് മരാസോ എത്തുന്നത്.
മരാസോയുടെ 1.5 ലിറ്റർ ഡീസൽ എൻജിൻ 130 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ആണ് തുടക്കത്തിലുണ്ടാകുക. എയർ ബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എ്ന്നിവ എല്ലാ വേരിയന്റുകളിലും ഉണ്ടാകും. മൂന്ന് നിരകളിലായി 7-8 സീറ്റുകൾ വീതമുള്ള വേരിയന്റുകളുണ്ടാകും.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്ക് അനുയോജ്യമായ 7.0 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്ന് നിരകളിലും എസി വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ ഉയർന്ന വേരിയന്റുകളിലുണ്ട്.
TAGS: Mahindra & Mahindra | Mahindra Marrazzo | MPV |
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മെരു കാബ്സിനെ പൂര്‍ണമായും ഏറ്റെടുക്കുന്നു
മഹീന്ദ്ര ഥാര്‍ ഓഗസ്റ്റ് 15 ന് അവതരിപ്പിക്കും
സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ നിക്ഷേപം നടത്തിയേക്കും
ഓട്ടോ എക്സ്പോയിൽ 18 വാഹനങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ഉയര്‍ന്ന മാനേജ്മെന്റ് തലത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര