ടാറ്റാ സ്റ്റീല്‍ ഒഡീഷയില്‍ തുറമുഖം വികസിപ്പിക്കുന്നു

Posted on: July 24, 2018

 

മുംബൈ : ടാറ്റാ സ്റ്റീല്‍ ഒഡീഷയിലെ സുബര്‍നരേഖ തുറമുഖം വികസിപ്പിക്കുന്നു. തുറമുഖത്തിനായി നാല് വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപ മുതല്‍മുടക്കും. സുബര്‍നരേഖ തുറമുഖത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ടാറ്റാ സ്റ്റീലിന്റെ ജംഷഡ്പൂര്‍ പ്ലാന്റ്.

കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ അസംസ്‌കൃതവസ്തുക്കളാകും സുബര്‍നരേഖ തുറമുഖം കൈകാര്യം ചെയ്യുന്നത്. 18 മീറ്റര്‍ ഡ്രാഫ്റ്റുള്ള വലിയ കപ്പലുകള്‍ക്ക് അടുക്കാവുന്നവിധമാണ് തുറമുഖം നവീകരിക്കുന്നത്. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, നേപ്പാള്‍ എന്നിവിടങ്ങളുമായുള്ള സാമീപ്യമാണ് സുബര്‍നാരേഖയുടെ വികസനത്തിന് വഴിതെളിച്ചത്.